08:39pm 25 May 2026
NEWS
തയ്യൽ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണം: കേരള ടൈലറിംഗ് വർക്കേഴ്സ് ഫോറം
25/05/2026  11:46 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
തയ്യൽ തൊഴിലാളികൾ നേരിടുന്ന  പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണം:  കേരള ടൈലറിംഗ് വർക്കേഴ്സ് ഫോറം
HIGHLIGHTS

കേരള തയ്യൽ തൊഴിലാളി ഫോറം സംസ്ഥാന സമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.

 


കൊച്ചി: രാജ്യത്ത് ശക്തമാകുന്ന തൊഴിലാളി വിരുദ്ധനയങ്ങളും വസ്ത്രനിർമ്മാണ മേഖലയിലെ കുത്തകവൽക്കരണവും മൂലം തയ്യൽ തൊഴിലാളികൾ നേരിടുന്ന കടുത്ത തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് മെയ് 24 ഞായറാഴ്ച എറണാകുളം ടൗൺ ഹാളിൽ നടന്ന കേരള ടൈലറിംഗ് വർക്കേഴ്സ് ഫോറം (KTWF) സംസ്ഥാന സമ്മേളനം  ആവശ്യപ്പെട്ടു.

സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. KTWF സംസ്ഥാന പ്രസിഡൻറ് ബാബു തണ്ണിക്കോട് അധ്യക്ഷത വഹിച്ചു.

കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തേൻ,  വൈസ് ചെയർമാൻ ബിഷപ്പ് ജോസ് പൊരുന്നേടം, ടി.ജെ. വിനോദ് എം.എൽ.എ, രക്ഷാധികാരി ജോസഫ് ജൂഡ്, കെഎൽഎം പ്രസിഡന്റ് ജോസ് മാത്യു ഊക്കൻ, ദേശീയ ഡയറക്ടർ ജോർജ് തോമസ് നിരപ്പുകാലായിൽ,  ഫാ പ്രസാദ് കണ്ടെത്തിപ്പറമ്പിൽ, എച്ച്എംഎസ് ജനറൽ സെക്രട്ടറി ടോമി മാത്യു, ഫോറം ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, ട്രഷറർ മോളി ജോബി
എന്നിവർ പ്രസംഗിച്ചു.

നേരത്തെ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർപേഴ്സൺ  എലിസബത്ത് അസീസി പ്രഭാഷണം നടത്തി. സംസ്ഥാനത്തെ പത്ത് മികച്ച തയ്യൽ തൊഴിലാളികളെ സമ്മേളനം ആദരിച്ചു.

തയ്യൽ തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനുള്ള പ്രത്യേക കർമ്മപദ്ധതികൾ ക്ഷേമനിധി ബോർഡ് ആവിഷ്കരിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങളും റിട്ടയർമെൻറ് ആനുകൂല്യങ്ങളും കാലോചിതമായി വർദ്ധിപ്പിക്കുക, നിർത്തലാക്കിയ സർവീസ് പെൻഷൻ പുനപരിശോധിക്കുക, മെറിറ്റ് സ്കോളർഷിപ്പ് അർഹരായ എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുക, നിലവിൽ പെൺമക്കൾക്ക് മാത്രമുള്ള വിവാഹ ധനസഹായം അംഗങ്ങളുടെ ആൺമക്കൾക്കും ലഭ്യമാക്കുക,. നിലവിലുള്ള അംഗങ്ങളുടെ സഹകരണത്തോടെ പെൻഷൻ അംഗങ്ങൾക്ക് മരണാനന്തര സഹായം നൽകുക എന്നീ ആവശ്യങ്ങളും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img